Times Kerala

കോവിഡ് 19 ;ഡോക്ടര്‍മാര്‍ വിളിപ്പുറത്ത് ആശ്വാസമായി ടെലിമെഡിസിന്‍

 
കോവിഡ് 19 ;ഡോക്ടര്‍മാര്‍ വിളിപ്പുറത്ത് ആശ്വാസമായി ടെലിമെഡിസിന്‍

കോവിഡ് പശ്ചാത്തലത്തില്‍ രോഗികള്‍ക്ക് ആശ്വാസമാവുകയാണ് ഭാരതീയ ചികിത്സാവകുപ്പിന്റെയും ഹോമിയോ വകുപ്പിന്റെയും ടെലിമെഡിസിന്‍ സംവിധാനങ്ങള്‍. ജനറല്‍ മെഡിസിന്‍, മാനസികം, ഗൈനക്കോളജി, കുട്ടികളുടെ വിഭാഗം, ത്വക്ക് രോഗം എന്നിവയിലാണ് ടെലിഫോണ്‍ വഴി ചികില്‍സ. ഓരോ മേഖലയിലേയും സ്‌പെഷ്യലിറ്റി ഡോക്ടര്‍മാരാണ് രോഗികള്‍ക്ക് ചികില്‍സാ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത്.
ഭാരതീയ ചികിത്സാവകുപ്പിന്റെ ടെലി മെഡിസിന്‍ സംവിധാനത്തിലൂടെ ജില്ലയില്‍ ഇതുവരെ ജില്ലയില്‍ 480 പേര്‍ ഈ സംവിധാനം ഉപയോഗപ്പെടുത്തി. ജനറല്‍ മെഡിസില്‍ – 210, മാനസികം – 240, സ്ത്രീരോഗം – 20, കുട്ടികളുടെ രോഗം – 21, ത്വക്ക് രോഗം -9 എന്നിങ്ങനെയാണ് ചികില്‍സാ കണക്കുകള്‍. വിവിധ വിഭാഗങ്ങളിലെ എട്ട് ഡോക്ടര്‍മാരാണ് സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. മരുന്ന് ആവശ്യമുളളവര്‍ക്ക് അതത് പ്രദേശത്തെ ഡിസ്പന്‍സറികളില്‍ നിന്ന് ലഭിക്കും. പ്രതിരോധ മരുന്നുകളുടെ വിതരണവും ഇതോടൊപ്പം ഡിസ്പന്‍സറികളില്‍ നടത്തുന്നുണ്ട്. മറ്റ് ചികില്‍സാ സംബന്ധമായ ആവശ്യങ്ങള്‍ക്ക് അതത് പഞ്ചായത്തിലെ ഡിസ്‌പെന്‍സറികളിലെ ഡോക്ടര്‍മാരെയും രോഗികള്‍ക്ക് ഫോണില്‍ ബന്ധപ്പെട്ട് ചികില്‍ നിര്‍ദ്ദേശങ്ങള്‍ തേടാനും സൗകര്യമുണ്ട്.

Related Topics

Share this story