Times Kerala

കുടുംബ കലഹം: ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; വീട് പൂർണമായും കത്തി നശിച്ചു

 
കുടുംബ കലഹം: ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു; വീട് പൂർണമായും കത്തി നശിച്ചു

ചങ്ങനാശേരി: ഗ്യാസ് സിലിണ്ടർ തുറന്നു വച്ച് വീടിനു തീകൊളുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കാഞ്ഞങ്ങാട് സ്വദേശിയായ പായിപ്പാട് വെള്ളാപ്പള്ളി ചാമക്കാല കോളനി ഭാഗത്ത് കാരികോട്ടാൽ പുതുപ്പറമ്പിൽ പള്ളിക്കച്ചിറ കുഞ്ഞുരാമൻ (അലക്‌സ് – 52) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ ആയിരുന്നു സംഭവം. കുടുംബ കലഹത്തെ തുടർന്നാണ് ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്ച ഭാര്യയയുമായി വഴക്കിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഭാര്യയോടും മകളോടും സമീപത്തുള്ള ബന്ധുവീട്ടിലേക്ക് മാറാൻ നിർദേശിച്ചിരുന്നു. ഇന്നലെ മഴ ശക്തമായതോടെ വീടിനുള്ളിൽ കയറിയ കുഞ്ഞുരാമൻ പുറത്തേയ്ക്കുള്ള വാതിലുകൾ കുറ്റിയിട്ടതിനുശേഷം ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

സ്ഫോടന ശബ്ദം കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും വീട് മുഴുവൻ നിന്ന് കത്തുന്ന കാഴ്ചയാണ് കാണാനായത്. ചങ്ങനാശേരി, തിരുവല്ല എന്നിവിടങ്ങളിൽനിന്ന് അഗ്‌നിശമനസേന എത്തിയാണ് തീയണച്ചത്.

Related Topics

Share this story