Times Kerala

“അപ്പനാണ് ജീവിതത്തിൽ എന്റെ നട്ടെല്ല്”..! ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അപ്പനും അമ്മയും ആണ് കാരണം; സംവിധായകൻ റോഷൻ ആൻഡ്രൂസ്

 
“അപ്പനാണ് ജീവിതത്തിൽ എന്റെ നട്ടെല്ല്”..! ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അപ്പനും അമ്മയും ആണ് കാരണം; സംവിധായകൻ റോഷൻ ആൻഡ്രൂസ്

മലയാളത്തിലെ ഹിറ്റ് സംവിധായകനാണ് റോഷൻ ആൻഡ്രൂസ്.ഇപ്പോളിതാ അച്ഛനാണ് തന്റെ ജീവിതത്തിലെ നട്ടെല്ലെന്ന് തുറന്നു പറയുകയാണ് റോഷൻ .

റോഷന്റെ വാക്കുകൾ ഇങനെ;

തോപ്പുംപടിക്കടുത്ത് നസ്രത്ത് എന്ന സ്ഥലത്താണു ഞാൻ ജനിച്ചത്. അവിടുത്തെ വീട്ടിൽ 18 വർഷം താമസിച്ചു. പിന്നെയാണ് ആ വീട് ജപ്തി ചെയ്തു പോകുന്നത്. സ്വന്തമായി കുറച്ച് പണം ആയപ്പോ ഞാൻ അപ്പനോടു പറഞ്ഞു. അപ്പാ, അതു നമുക്ക് തിരിച്ചു വാങ്ങാമെന്ന്. അപ്പൻ വേണ്ടെന്ന് പറ‍ഞ്ഞു. അങ്ങനെയാണ് ഇടക്കൊച്ചിയിൽ പുഴത്തീരത്ത് സ്ഥലം വാങ്ങി ഈ വീടു വച്ചത്. അപ്പൻ പറയുന്നതിനപ്പുറം എനിക്ക് ഒന്നുമില്ലായിരുന്നു. അപ്പനാണ് ജീവിതത്തിൽ എന്റെ നട്ടെല്ല്. ഞാൻ എന്തെങ്കിലും ആയിട്ടുണ്ടെങ്കിൽ അപ്പനും അമ്മയും ആണ് കാരണം. അവർ തന്ന സ്വാതന്ത്ര്യം ആയിരുന്നു എന്റെ ഇൻവെസ്റ്റ്മെന്റ്. നാടകം, മിമിക്രി, സിനിമ ഇങ്ങനെ ഓരോ സമയത്തും ഓരോ കമ്പങ്ങളെ കുറിച്ചു ഞാൻ പറഞ്ഞപ്പോഴൊന്നും. ഒരിക്കലും അപ്പൻ എതിർത്തില്ല. ‘നീ ഏതു വഴി തിരഞ്ഞെടുത്താലും ശരി, അവനവന്റെ ജീവിതം ജീവിച്ചേക്കണം’ –അതു മാത്രമാണ് അപ്പൻ പറഞ്ഞത്

നസ്രത്തിലെ ആ പഴയ വീട് ഇപ്പോഴും അതേപടിയുണ്ട്. ഇപ്പോഴും എന്റെ ഒാരോ സിനിമയും റിലീസ് ചെയ്യുന്നതിന് ഒരാഴ്ചയ്ക്കിടയിൽ ഞാൻ ആ വീടിരിക്കുന്ന വഴിയിലൂടെ വെറുെത കാറോടിച്ചു പോകാറുണ്ട്… ‘പ്രതി പൂവൻകോഴി’ ഇറങ്ങുന്നതിനു തൊട്ടു മുൻപും ആ വഴി കാറോടിച്ചു പോയി. അതൊരു നൊസ്റ്റാൾജിയ ആണ്. അദ്ദേഹം വ്യക്തമാക്കി.

Related Topics

Share this story