Times Kerala

രോഗങ്ങളെ പ്രതിരോധിക്കാൻ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ

 
രോഗങ്ങളെ പ്രതിരോധിക്കാൻ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ കാമ്പയിനുമായി ഹരിതകേരളം മിഷൻ

വീടുകളിൽ പുലർത്തുന്ന ശരിയായ മാലിന്യ സംസ്‌കരണ-ജലസംരക്ഷണ രീതികളിലൂടയും ആരോഗ്യശീലങ്ങളിലൂടെയും ശുചിത്വവും രോഗപ്രതിരോധവും ഉറപ്പാക്കാൻ ഹരിതകേരളം മിഷൻ കാമ്പയിൻ സംഘടിപ്പിക്കും. കോവിഡ് 19 പ്രതിരോധം ശക്തമാക്കുന്നതിനോടൊപ്പം ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം ഉൾപ്പെടെ നിരവധി രോഗങ്ങളെ തടയുന്നതിന് മാലിന്യസംസ്‌കരണം കൂടുതൽ ഫലപ്രദമാക്കണമെന്നാണ് സർക്കാർ വിലയിരുത്തൽ. ഈ ലക്ഷ്യത്തോടെയാണ് ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകൾക്ക് സഹായകരമാകുംവിധം ലോകാരോഗ്യദിനമായ ഏപ്രിൽ ഏഴുമുതൽ ഇതിനായുള്ള കാമ്പയിന് തുടക്കം കുറിക്കുന്നത്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ മാലിന്യ സംസ്‌കരണം ഉറപ്പുവരുത്തുക, വീടുകളിൽ ശരിയായ മാലിന്യ സംസ്‌കരണ രീതികൾക്കുള്ള ബോധവത്കരണം നടത്തുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിന്റെ ഭാഗമായി നടത്തും.
ഇക്കൊല്ലത്തെ മഴക്കാല പകർച്ചവ്യാധികൾ പൂർണമായും നിയന്ത്രണ വിധേയമാക്കുന്നതിൽ ആരോഗ്യവകുപ്പിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മറ്റ് സർക്കാർ സംവിധാനങ്ങളുടെയും പ്രവർത്തനങ്ങൾക്കു സഹായകമാകുംവിധം ലോക്ക്ഡൗണിനു ശേഷവും ഈ ക്യാമ്പയിൻ കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകുന്നതിനാണ് ലക്ഷ്യമിടുന്നത്.

Related Topics

Share this story