Times Kerala

ഇരുപതാണ്ടത്തെ പ്രണയം, ഒടുവിൽ കൊറോണക്കാലത്ത് കൊറോണക്കാലത്ത് താലികെട്ട്; ഒരേ ബസിൽ കണ്ടക്ടറും ഡ്രൈവറുമായി ജോലി ചെയ്ത പ്രണയിതാക്കൾക്ക് ഇത് പ്രണയ സാഫല്യത്തിന്റെ നിമിഷം

 
ഇരുപതാണ്ടത്തെ പ്രണയം, ഒടുവിൽ കൊറോണക്കാലത്ത് കൊറോണക്കാലത്ത് താലികെട്ട്; ഒരേ ബസിൽ കണ്ടക്ടറും ഡ്രൈവറുമായി ജോലി ചെയ്ത പ്രണയിതാക്കൾക്ക് ഇത് പ്രണയ സാഫല്യത്തിന്റെ നിമിഷം

ഹരിപ്പാട്: ഇരുപതു വർഷത്തെ പ്രണയത്തിന് ഈ കൊറോണകാലത്ത് സാഫല്യം. 20 വര്ഷം നീണ്ട പ്രണയത്തിനൊടുവിൽ ഗിരി ഗോപിനാഥും താരയും വിവാഹിതരായി. ഇരുവരും കെഎസ്ആർടിസി ജീവനക്കാരാണെന്ന് മാത്രമല്ല, ഒരേ ബസിലെ കണ്ടക്ടറും ഡ്രൈവറും കൂടിയാണ് എന്നതാണ് ആശ്ചര്യം.

ജാതകത്തിലെ പൊരുത്തക്കേടു കാരണം വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് ഈ പ്രണയജോഡികൾ കാത്തിരുന്നത് നീണ്ട 20 കൊള്ളാമായിരുന്നു. ഗിരിക്ക് കെ.എസ്.ആർ.ടി.സി.യിൽ ഡ്രൈവറായി ജോലി കിട്ടിയപ്പോൾ സ്വകാര്യസ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് താരയും പി.എസ്.സി. ടെസ്റ്റ് എഴുതി. അങ്ങനെ ഗിരി ഓടിക്കുന്ന ബസിൽ കണ്ടക്ടറായി. ജോലി കിട്ടിയ കാലം മുതൽ ഗിരി ഓടിക്കുന്ന ബസിലെ കണ്ടക്ടറായി ജോലി നോക്കുകയാണ് താര. ഞായറാഴ്ച കരുനാഗപ്പള്ളി കല്ലേശ്ശേരിൽ ഭദ്രകാളീക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരും ഒന്നിച്ചത്.

ഗിരിക്ക് 2007-ലാണ് കെ.എസ്.ആർ.ടി.സി.യിൽ ജോലികിട്ടുന്നത്. മൂന്നുവർഷത്തിനുശേഷം താര കണ്ടക്ടറായെത്തി. പരസ്പരം ഇഷ്ടപ്പെട്ട് കല്യാണാലോചന തുടങ്ങിയപ്പോഴാണ് ജാതകം വില്ലനായത്. ജാതകച്ചേർച്ചയില്ലാത്ത വിവാഹം ആപത്തുവരുത്തുമെന്നായിരുന്നു ഗിരിയുടെ അച്ഛൻ ഗോപിനാഥന്റെ വിശ്വാസം. അച്ഛനെ വിഷമിപ്പിക്കേണ്ടെന്ന് കരുതി വിവാഹം നീട്ടിവെക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ഗോപിനാഥൻ ഏഴുമാസം മുൻപ് മരിച്ചു. അച്ഛന്റെ കാലശേഷമാണ് വിവാഹത്തെപ്പറ്റി ചിന്തിക്കുന്നത്. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ആളും ആരവുമില്ലാതെയായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്.

Related Topics

Share this story