Times Kerala

അഴിയൂരില്‍ ലോക്ക് ഡൗണ്‍ കാലത്ത് കോഴിയിറച്ചി വില ഏകീകരിച്ചു

 
അഴിയൂരില്‍ ലോക്ക് ഡൗണ്‍ കാലത്ത് കോഴിയിറച്ചി വില ഏകീകരിച്ചു

അഴിയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 13 കടകളിലും ഒരു കിലോ കോഴിയിറച്ചിക്ക് ലോക്ക്ഡൗണ്‍ കാലയളവില്‍ 135 രൂപയായി വില ഏകീകരിച്ചു. വ്യത്യസ്ത വില കച്ചവടക്കാര്‍ ഈടാക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ കോഴി കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തിയതിന് ശേഷമാണ് വില ഏകീകരണം നടത്തിയത്.

കഴിഞ്ഞ ദിവസം 150 രൂപയ്ക്കാണ് കോഴിയിറച്ചി വില്‍പ്പന നടത്തിയത്. നാട്ടുകാര്‍ പഞ്ചായത്തില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് റേഷനിങ് ഇന്‍സ്‌പെക്ടറുമായി സംസാരിച്ചതിന് ശേഷമാണ് വില ഏകീകരണം നടത്താന്‍ തീരുമാനമായത്. പഞ്ചായത്തില്‍ നടന്ന കോഴിയിറച്ചി കച്ചവടക്കാരുടെ യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി.ജയന്‍, സെക്രട്ടറി ഷാഹുല്‍ ഹമീദ്, കോഴി കച്ചവടക്കാരുടെ പ്രതിനിധികളായ രാജിസ്, സുരേന്ദ്രന്‍,സുഗതന്‍, അഷറഫ് എന്നിവര്‍ പങ്കെടുത്തു.

Related Topics

Share this story