Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ബാലുശ്ശേരി മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എം.എല്‍.എ പുരുഷന്‍ കടലുണ്ടി വിലയിരുത്തി

ബാലുശ്ശേരി മണ്ഡലത്തിലെ വിവിധ ആശുപത്രികളിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ യുടെ നേതൃത്വത്തില്‍ വിലയിരുത്തി. ബാലുശ്ശേരി താലൂക്കാശുപത്രി, ഉള്ളിയേരി സി.എച്ച്.സി, കുരാച്ചുണ്ട് സി.എച്ച്.സി എന്നിവിടങ്ങളില്‍ യോഗം ചേര്‍ന്നു. മണ്ഡലത്തില്‍ ഇപ്പോള്‍ 2100 പേരാണ് നിരീക്ഷണത്തിലുള്ളത്. പൂനൂരില്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു കേസ് മാത്രമാണ് ചികിത്സയിലുള്ളത്. താലൂക്കാശുപത്രിയില്‍ അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചഎല്ലാ കാര്യങ്ങളും സജജമാക്കിയിട്ടുണ്ട്. താലൂക്കാശുപത്രിയില്‍ ജീവനക്കാരുടെ കുറവുണ്ടെങ്കില്‍ താല്‍ക്കാലികമായി നിയമനം നടത്തണമെന്ന് എം.എല്‍ എ യോഗത്തില്‍ നിര്‍ദ്ദേശിച്ചു.

You might also like

Comments are closed.