Times Kerala

കോവിഡ് 19;കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി ടെലി റിഹാബിലിറ്റേഷന്‍ സംവിധാനം ഒരുക്കുന്നു

 
കോവിഡ് 19;കോഴിക്കോട് ജില്ലയിലെ ഭിന്നശേഷിക്കാര്‍ക്കായി ടെലി റിഹാബിലിറ്റേഷന്‍ സംവിധാനം ഒരുക്കുന്നു

കോവിഡ് 19 പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഭിന്നശേഷിക്കാരുടെ തുടര്‍ പരിശീലനവും കരുതലും ഉറപ്പു വരുത്തുന്നതിന്റെ ഭാഗമായി വീടുകളില്‍ കഴിയുന്ന ഭിന്നശേഷിക്കാര്‍ക്ക് കോഴിക്കോട് ജില്ലാ ഭരണകൂടവും സാമൂഹിക നീതി വകുപ്പും സി.ഡി.എം.ആര്‍.പി യുമായി സഹകരിച്ചു കൊണ്ട് ടെലി റിഹാബ് സംവിധാനം ആരംഭിക്കുന്നു.

ഭിന്നശേഷി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മള്‍ട്ടി ഡിസിപ്ലിനറി പ്രൊഫഷനല്‍സിനെ ഉപയോഗപ്പെടുത്തി ബുദ്ധിവികാസ വൈകല്യമുള്ളവരെ വൈകല്യം, വയസ്, ആവശ്യം എന്നിവ അടിസ്ഥാനപ്പെടുത്തി അടിസ്ഥാനപരമായി വീട്ടില്‍ ചെയ്യേണ്ട നിര്‍ദേശങ്ങളാണ് ആദ്യ ഘട്ടത്തില്‍ നല്‍കുക. തുടര്‍ന്ന് അവര്‍ക്കാവശ്യമായ സോഫ്റ്റ്‌വെയര്‍ വര്‍ക്ക്ഷീറ്റ്, ഡെമോ വീഡിയോ എന്നിവ തയ്യാറാക്കി നല്‍കും.

റിഹാബ് മേഖലയില്‍ വര്‍ക്ക് ചെയ്യുന്ന താല്‍പര്യമുള്ള സൈക്കോളജിസ്റ്റ്, സ്‌പെഷല്‍ എഡ്യുക്കേറ്റര്‍, സ്പീച്ച് തെറാപ്പിസ്റ്റ്, ഫിസിയോ തെറാപ്പിസ്റ്റ്, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, സോഷ്യല്‍ വര്‍ക്കര്‍ എന്നിവരെ ഉള്‍പെടുത്തിയാണ് ടീം തയ്യാറാക്കുന്നത്. താല്‍പര്യമുള്ളവര്‍ക്ക്https://forms.gle/f2igUZo5fvY9aynL8എന്ന ലിങ്ക് വഴി അപേക്ഷ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447760887 നമ്പറില്‍ ബന്ധപ്പെടാം.

Related Topics

Share this story