Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

കോവിഡ്: ഫ്രാൻ‌സിൽ മരണ സംഖ്യ ഉയരുന്നു; 24 മണിക്കൂറിനുള്ളിൽ 833 മരണം

പാ​രീ​സ്: ഫ്രാ​ൻ​സി​ലും കോവിഡ് മ​ര​ണ​ങ്ങ​ളു​ടെ എ​ണ്ണം ദിനംപ്രതി വ​ർ​ധി​ക്കു​ന്നു. തി​ങ്ക​ളാ​ഴ്ച മാത്രം രാ​ജ്യ​ത്ത് 833 പേരുടെ മരണം സ്ഥിരീകരിച്ചു. രാജ്യത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ച​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഒ​റ്റ ദി​വ​സം ഇ​ത്ര​യ​ധി​കം മരണം റിപ്പോർട്ട് ചെയുന്നത്. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാധിച്ചുള്ള മ​ര​ണം 8,911 ആ​യി ഉ​യ​ർ​ന്നു.

രാജ്യത്ത് കോ​വി​ഡ് രോ​ഗം ബാ​ധി​ച്ച​വ​ർ 98,010 ആ​യി. ഇന്നലെ മ​രി​ച്ച​വ​രി​ൽ 605 പേ​ർ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യി​ലായിരുന്നു. മ​റ്റ് 228 പേ​ർ ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലായിരിക്കെ മരിച്ചെന്നാണ് വിവരം.

കോവിഡ് രോ​ഗ​വ്യാ​പ​നം അ​വ​സാ​ന​ത്തി​ലേ​ക്ക് എ​ത്തി​യി​ട്ടി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ അ​താ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും രോ​ഗ​ത്തെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെന്നും ആ​രോ​ഗ്യ​മ​ന്ത്രി ഒ​ലി​വ​ർ വെ​രാ​ൻ പ​റ​ഞ്ഞു. വീ​ട്ടി​ൽ ത​ന്നെ തുടരാനും സു​ര​ക്ഷി​ത​രാ​യി​രി​ക്കാനും അ​ദ്ദേ​ഹം അറിയിച്ചു.

You might also like

Comments are closed.