Times Kerala

ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസ ധനസഹായം

 
ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങൾക്ക് ആശ്വാസ ധനസഹായം

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ സ്വയംതൊഴിൽ സംരംഭകരായി തിരുവനന്തപുരം ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അംഗങ്ങൾക്കും ലോക്ക്ഡൗൺ കാലഘട്ടത്തിൽ സർക്കാർ അവശ്യസർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറികൾ, പെട്രോൾ പമ്പുകൾ, ഗ്യാസ് ഏജൻസി എന്നീ സ്ഥാപനങ്ങളിൽ ക്ഷേമനിധി അംഗങ്ങൾക്കും 1000 രൂപ ആശ്വാസ ധനസഹായം നൽകുന്നു.
ക്ഷേമനിധിയിലെ സജീവ അംഗങ്ങൾ ആരെങ്കിലും കോവിഡ് 19 രോഗബാധിതരായിട്ടുണ്ടെങ്കിൽ അവർക്ക് 10,000 രൂപയും വീട്ടിലോ ആശുപത്രിയിലോ ഐസൊലേഷനിൽ കഴിയുന്നവർ ഉണ്ടെങ്കിൽ അവർക്ക് 5,000 രൂപയും മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ നൽകും. അർഹരായ അംഗങ്ങൾ ക്ഷേമനിധി അംഗത്വ നമ്പർ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ (ബാങ്ക് അക്കൗണ്ട് നമ്പർ, ബ്രാഞ്ച്, ഐ.എഫ്.എസ്.സി കോഡ്) ആധാർ നമ്പർ എന്നിവയുൾപ്പെടെ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ 2020 ഏപ്രിൽ 30ന് മുമ്പ് peedikatvm@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ 9495375622 എന്ന വാട്ട്‌സാപ്പ് നമ്പറിലോ അയക്കണം.

Related Topics

Share this story