Times Kerala

സ്‌കേറ്റിങ് ഡാന്‍സിനിടെ ടോപ്പിന്റെ ഹുക്ക് പൊട്ടി; തുണിയഴിഞ്ഞ് പോകുന്നത് വകവെയ്ക്കാതെ പങ്കാളിക്കൊപ്പം ആസ്വദിച്ച് കളിച്ചു

 

പ്യോങ്യാങ്: അഴിയുന്ന ടോപ്പ് പിടിച്ചിടുന്നതിനിടയിലും ചുവടുകള്‍ തെറ്റിക്കാതെ ദക്ഷിണ കൊറിയന്‍ സ്‌കേറ്റിങ് താരമായ യുറ മിന്‍. ടീം ഇനത്തില്‍ തന്റെ നൃത്ത പങ്കാളിയായ അലക്‌സാന്‍ഡര്‍ ഗെയ്മിനോടൊപ്പം മത്സരിക്കുകയായിരുന്നു 22 കാരിയായ ഫിഗര്‍ സ്‌കേറ്റര്‍ യുറ മിന്‍.

ചുവപ്പു നിറത്തിലുള്ള ചെറിയ ടോപ്പും പാവാടയും അണിഞ്ഞെത്തിയ യുറ ഐസിലൂടെ ചുവടു വയ്ക്കുമ്പോള്‍ ഉടുപ്പിന്റെ പുറകിലുള്ള ഹുക്കുകള്‍ പൊട്ടുകയായിരുന്നു. ഗെയ്മിനൊപ്പം ചുറ്റിയും വളഞ്ഞും വേഗത്തില്‍ നൃത്തം ചെയ്യുമ്പോള്‍ അഴിയുന്ന ടോപ്പ് യുറ പിടിച്ചിടാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. ഇതിനിടയിലും തന്റെ ചുവടുകളില്‍ ശ്രദ്ധിക്കാനും വലിയ പിഴവുകള്‍ ഉണ്ടാവാതിരിക്കാനും യുറ ശ്രദ്ധിച്ചു.

ടോപ്പിന്റെ ഹുക്കഴിഞ്ഞ് ഉണ്ടായ ബുദ്ധിമുട്ടൊഴികെ, മറ്റെല്ലാതരത്തിലും തന്റെ മാതൃരാജത്തു നടന്ന ഈ മത്സരം താന്‍ ആസ്വദിച്ചുവെന്ന് യുറ ട്വീറ്റ് ചെയ്തു. തന്റെ അടുത്ത മത്സരത്തില്‍ കൂടുതല്‍ മുന്നേറുമെന്നും, നൃത്തത്തിന്റെ അവസാനം വരെ തങ്ങള്‍ക്കൊപ്പം നിന്ന കാണികളോട് നന്ദിയുണ്ടെന്നും യുറ ട്വീറ്റില്‍ പറഞ്ഞു. യുറയും ഗെയ്മിലിനും വ്യക്തിഗത ഇനങ്ങളിലും മല്‍സരിക്കും.

Related Topics

Share this story