Times Kerala

കോവിഡ് 19;സഹകരണ യൂണിയൻ അരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി

 
കോവിഡ് 19;സഹകരണ യൂണിയൻ അരക്കോടി ദുരിതാശ്വാസ നിധിയിലേക്ക് നൽകി

കോവിഡ് 19 സാലറി ചലഞ്ചിന്റെ ഭാഗമായി സംസ്ഥാന സഹകരണ യൂണിയൻ അരകോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ജീവനക്കാരുടെ ഒരുമാസത്തെ ശമ്പള വിഹിതവും മാനേജ്‌മെന്റ് വിഹിതവും ചേർത്താണ് തുക കൈമാറിയത്. ജീവനക്കാരുടെ സമ്മതപത്രത്തിന്റെ അടിസ്ഥാനത്തിൽ തിരിച്ചടവിനായി പത്ത് തുല്യ ഗഡുക്കൾ അനുവദിക്കുമെന്ന് സംസ്ഥാന സഹകരണ യൂണിയൻ അഡ്മിനി സ്‌ട്രേറ്റീവ് കമ്മിറ്റി കൺവീനർ കോലിയക്കോട്.എൻ.കൃഷ്ണൻ നായർ അറിയിച്ചു.

Related Topics

Share this story