Times Kerala

പായിപ്പാട് ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം നടത്തി

 
പായിപ്പാട് ഗ്രാമപഞ്ചായത്തിലെ  അതിഥി തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം നടത്തി

പായിപ്പാട് ഗ്രാമപഞ്ചായത്തിലെ അതിഥി തൊഴിലാളി ക്യാമ്പുകളിൽ പാൽ വിതരണം നടത്തി. 4086 പേർക്കായി 1000 ലിറ്റർ പാലാണ് മിൽമയുടെ വടവാതൂർ ഡയറിയിൽ നിന്നും ലഭ്യമാക്കിയത്.
മിൽമയുടെ വാഹനത്തിൽ എത്തിച്ച അര ലിറ്ററിന്‍റെ രണ്ടായിരം കവർ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് അധികൃതരും ചേർന്നാണ് വിതരണം ചെയ്തത്.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ബിനു, ചങ്ങനാശ്ശേരി തഹസിൽദാർ ജിനു പുന്നൂസ്, സെക്രട്ടറി ടി സജിത് എന്നിവർ നേതൃത്വം നൽകി

ക്യാമ്പുകളിൽ ഇന്ന് (ഏപ്രിൽ 6 ) തൈര് വിതരണം ചെയ്യുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്.

Related Topics

Share this story