Times Kerala

കോട്ടയം ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം 70 ശതമാനം പൂർത്തിയായി

 
കോട്ടയം ജില്ലയില്‍ സൗജന്യ റേഷന്‍ വിതരണം 70 ശതമാനം പൂർത്തിയായി

കോട്ടയം ജില്ലയില്‍ 70 ശതമാനം കാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ റേഷന്‍ വിതരണം ചെയ്തു. ആകെയുള്ള 514568 കാര്‍ഡ് ഉടമകളില്‍ 359503 പേര്‍ ഇതുവരെ റേഷന്‍ വാങ്ങി. സ്റ്റോക്ക് തീരുന്ന മുറയ്ക്ക് എല്ലാ റേഷന്‍ കടകളിലും റേഷന്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുന്നുണ്ട്. ഈ മാസം 30 വരെ സൗജന്യ റേഷന്‍ വാങ്ങാവുന്നതാണ്.

റേഷന്‍ വിതരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി പി. തിലോത്തമന്‍ ഇന്നലെ വിലയിരുത്തി. വൈക്കം മേഖലയിലെ റേഷന്‍ വിതരണ കേന്ദ്രങ്ങളില്‍ മന്ത്രി സന്ദര്‍ശനം നടത്തി.
എല്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കമ്യൂണിറ്റി കിച്ചണുകള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. 71 ഗ്രാമപഞ്ചായത്തുകളിലായി 78ഉം ആറു മുനിസിപ്പാലിറ്റികളിലായി പത്തും കമ്യൂണിറ്റി കിച്ചണുകളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഏഴു പഞ്ചായത്തുകളില്‍ രണ്ട് കിച്ചണുകള്‍ വീതമുണ്ട്. തൊഴിലുടമയുടെയോ കെട്ടിട ഉടമയുടെയോ സഹായം ലഭിക്കാത്ത അതിഥി തൊഴിലാളികള്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്

Related Topics

Share this story