Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

40,000 ഐസൊലേഷന്‍ കിടക്കകള്‍ ഒരുക്കി ഇന്ത്യൻ റെയില്‍വേ

കൊറോണക്കെതിരെയുള്ള പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേ ഇതുവരെ ഒരുക്കിയത് 40,000 ഐസൊലേഷന്‍ കിടക്കകള്‍ ആണ് . 2,500 കോച്ചുകള്‍ പരിഷ്‌കരിച്ചാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് .

ആദ്യഘട്ടത്തില്‍ 5,000 കോച്ചുകളാണ് ഐസൊലേഷന്‍ കിടക്കകള്‍ തയ്യാറാക്കുന്നതിനായി പദ്ധതിയിട്ടത് . ബാക്കിയുള്ള കോച്ചുകളിലൂടെ നിര്‍മ്മാണം പൂര്‍ത്തിയായി വരികയാണ് . ദിനംപ്രതി 375 കോച്ചുകള്‍ വീതമാണ് ഐസൊലേഷന്‍ കോച്ചുകളാക്കി മാറ്റുന്നത്. വിവിധ റെയില്‍വേ സോണുകളിലായി 133 കേന്ദ്രങ്ങളിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് . കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് നിര്‍മ്മാണം.

You might also like

Comments are closed.