Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

വൈദ്യുതാഘാതമേറ്റ് ചികിത്സയിലായിരുന്ന ചിതറ സ്വദേശി റിയാദില്‍ മരിച്ചു

റിയാദ് : ജോലിക്കിടെ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു . കൊല്ലം കടയ്ക്കല്‍ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48) മരിച്ചത് . റിയാദില്‍ നിന്ന് 200 കിലോമീറ്ററകലെ മജ്മഅയില്‍ സ്പോണ്‍സറുടെ വീട്ടില്‍ പെയിന്‍റിങ് ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത് .

മൂന്നുദിവസം മുൻപായിരുന്നു സംഭവം . തുടര്‍ന്ന് റിയാദ് ബദീഅയിലെ കിങ് സല്‍മാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു . ഇവിടെ ചികിത്സയില്‍ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ.

You might also like

Comments are closed.