വാഷിംഗ്ടണ്‍: കോവിഡ് ചികിത്സയ്ക്ക് മലേറിയ മരുന്നുകള്‍ അയച്ചു നല്‍കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് . മരുന്ന് എത്തിച്ചു നല്‍കിയതിനു നന്ദിയുണ്ടെന്നും പ്രതിസന്ധി ഘട്ടത്തില്‍ മോദി ഒപ്പം നിന്നുവെന്നും ട്രംപ് പറഞ്ഞു .
മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ എന്ന മരുന്നിന്റെ കയറ്റുമതിക്ക് ഇന്ത്യ വിലക്കേര്‍പ്പെടുത്തിയിരുന്നു . ഇതേത്തുടര്‍ന്ന് മോദിയോട് ട്രംപ് മരുന്ന് വേണമെന്ന് അഭ്യര്‍ഥിച്ചു . ഇത് മാനിച്ചാണ് ഹൈഡ്രോക്സിക്ലോറോക്വിന്‍ അമേരിക്കയിലേക്ക് നൽകിയത് . മോദി അമേരിക്കയ്ക്ക് മരുന്ന് നല്കിയില്ലായിരുന്നു എങ്കിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയേനേ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
Comments are closed.