ജെറുസലം : കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇസ്രയേലിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു . ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെയാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് .
പാസോവര്‍ അവധി ദിനത്തിനിടെ കോവിഡ് വ്യാപിക്കുന്നത് തടയാനാണ് നടപടി . ഇസ്രയേലില്‍ ഇതുവരെ 8,904 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . 57 പേര്‍ക്ക് ജീവന് നഷ്ടപ്പെടുകയും ചെയ്തു . 607 പേര് രോഗമുക്തി നേടുകയും ചെയ്തു.
Comments are closed.