ടോക്കിയോ : കോവിഡ് 19 വ്യാപനം അനുനിമിഷം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധയിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനൊരുങ്ങി ജപ്പാന് . രാജ്യതലസ്ഥാനമായ ടോക്കിയോ ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടിവരുമെന്നാണ് പ്രാഥമിക തീരുമാനം .
ചൊവ്വാഴ്ചയോ ബുധനാഴ്ചയോ ഇത് സംബന്ധിച്ച പ്രഖ്യാപമുണ്ടാകുമെന്ന് ജപ്പാന് പ്രധാനമന്ത്രി ഷിന്‍സോ ആബെ അറിയിച്ചു . ജനങ്ങളെ സഹായിക്കുന്നതിന് സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കുമെന്നും സൂചനകളുണ്ട് . രാജ്യം വൈറസ് ബാധിതരുടൈ എണ്ണം സംബന്ധിച്ച കണക്കുകള്‍ പ്രകാരം 34ാമതാണ്. 3,654 പേര്‍ക്കാണ് ഇവിടെ വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത് . 85 പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. എന്നാല്‍, കഴിഞ്ഞ ആഴ്ചയിലേതിന്റെ ഇരട്ടിയായി രോഗ ബാധിതരുടെ എണ്ണം ഉയര്‍ന്നതാണ് ഭരണകൂടത്തെ ആശങ്കയിലാക്കിയത് .
Comments are closed.