ന്യൂഡല്‍ഹി: കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റ് . എത്രയും വേഗം രോഗമുക്തനായി സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്താനാകട്ടെയെന്ന് മോദി ട്വീറ്ററിൽ കുറിച്ചു .
55 കാരനായ ബോറിസ് ജോണ്‍സണെ തുടര്‍ പരിശോധന നടത്തുന്നതിനായി ഞായറാഴ്ചയാണ് ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് മാറ്റിയത് . തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ പരിശോധന ഫലങ്ങളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു .
Comments are closed.