ലണ്ടന്‍: കോവിഡ് 19 ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില മോശമായതായി റിപ്പോർട്ട്. ഇതേ തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്ന ബോറിസിനെ തിങ്കളാഴ്ചയാണ് ഐസിയുവിൽ പ്രവേശിപ്പിച്ചത്.
രോഗലക്ഷണങ്ങള്‍ തീവ്രമായതിനെ തുടര്‍ന്ന് കൂടുതല്‍ മെച്ചപ്പെട്ട പരിചരണം ലഭ്യമാക്കുന്നതിനാണ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയതെന്ന് ഔദ്യോഗിക വക്താവിനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിനു ശേഷം തിങ്കളാഴ്ചയോടെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി കൂടുതല്‍ മോശമായി. തുടര്‍ന്ന് രാത്രിയോടെ ഐസിയുവിലേക്ക് മാറ്റുകയായിരുന്നെന്നും വക്താവ് പറഞ്ഞു.
Comments are closed.