Times Kerala

ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

 
ചലച്ചിത്ര താരം കലിംഗ ശശി അന്തരിച്ചു

കോഴിക്കോട്: ചലച്ചിത്ര താരം കലിംഗ ശശി(59) അന്തരിച്ചു. കോഴിക്കോട്‌ സ്വകാര്യ ആശുപത്രിയില്‍ വച്ച്‌ ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. കരള്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു വി. ചന്ദ്രകുമാര്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര്.’പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന രഞ്ജിത്ത്‌ ചിത്രത്തിലൂടെയാണ് വെളളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. പ്രാഞ്ചിയേട്ടന്‍ ആന്റ് ദ സെയിന്റ്, ഇന്ത്യന്‍ റുപ്പി,ആമ്മേന്‍, അമര്‍ അക്ബര്‍ ആന്റണി,വെള്ളിമൂങ്ങ, ആദമിന്റെ മകന്‍ അബു നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

25 വര്‍ഷത്തോളം നാടകരംഗത്ത് പ്രവര്‍ത്തിച്ച ശശി കലിംഗ 500-ലധികം നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലത്ത് ചന്ദ്രശേഖരന്‍ നായരുടെയും സുകുമാരി അമ്മയുടെയും മകനായാണ് കലിംഗ ശശിയുടെ ജനനം. പ്രഭാവതിയാണ് ഭാര്യ

Related Topics

Share this story