chem

ആര്‍ത്തവം അശുദ്ധിയല്ല, പകരം മാനസീക പിരിമുരുക്കങ്ങളുടെ നാളുകള്‍ , സബ്കലക്ടറുടെ ഫേസ്ബുക്ക് പോസ്റ്റ്

തന്റെ അനുഭവം തുറന്നു പറഞ്ഞ് തമിഴ്നാട്ടില്‍സബ് കലക്ടറായ സരയു മോഹനചന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസങ്ങളില്‍ തനിക്കു ചെയ്യേണ്ടി വന്നത് അസ്വാഭാവിക മരമത്തിന്റെ കണക്കുകള്‍ ഇതില്‍ വിവാഹിതരും അവിവാഹിതരും പെടും. പരിശോധിച്ചപ്പോഴാണ് ആര്‍ത്തവ ദിനങ്ങളിലാണ് ഈ പെണ്‍കുട്ടികളിലേറെയും ആത്മഹത്യ ചെയ്തിരിക്കുന്നതെന്ന് കലക്ടര്‍ .

സരയു മോഹനചന്ദ്രന്റെ പോസ്റ്റ് ഇങ്ങനെ

പെണ്ണിന്റെ വേദനയും ആ ദിവസങ്ങളിലും അതിനു തൊട്ടു മുന്‍പും അവരനുഭവിക്കുന്ന ശാരീരിക മനസികാസ്വാസ്ഥ്യങ്ങളും ആരും ആര്‍ക്കും പറഞ്ഞു കൊടുത്തില്ല. ഓരോ പെണ്‍കുഞ്ഞും അത് സ്വയം അറിയുന്നു..ബയോളജി പഠിപ്പിച്ച സിസ്റ്ററും അതൊരു വെറും പാഠഭാഗമായി പറഞ്ഞു പോയി…ഇതൊന്നും മനസിലാക്കാതെ പോവുന്നതില്‍ ഞാന്‍ഒരാണിനെയും കുറ്റപ്പെടുത്തില്ല ..അവര്‍ക്കും ഉണ്ടായിരുന്നു വേദനിക്കുന്ന ആ ദിവസങ്ങളില്‍കോപം നിയന്ത്രിക്കാനാവാത്ത അമ്മയും ചേച്ചിയും അനിയത്തിയുമൊക്കെ..അവനൊന്നു കാരണം ചോദിച്ചപ്പോള്‍കടിച്ചു കീറിക്കൊണ്ട് അവനെ ആട്ടിയോടിച്ചത് നമ്മളാണ്… പറയേണ്ടതും പറഞ്ഞു മനസിലാക്കേണ്ടതും ആ ദിവസങ്ങളില്‍നമുക്ക് എന്ത് വിധ സമ്മര്‍ദങ്ങളാണ് അനുഭവിക്കേണ്ടി വരുന്നതും എന്നും തുറന്നു പറയേണ്ടത് നമ്മള്‍തന്നെയാണെന്നും സരയുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പറയുന്നു.സരയു മോഹനചന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാംസബ് കലക്ടറായി ചാര്‍ജെടുത്തു മൂന്നു മാസം കഴിഞ്ഞു..അന്ന് മുതല്‍ നെഞ്ചില്‍ നീറിപ്പടരുന്ന വേദനയാണ് ഓരോ സ്ത്രീധന മരണവും ഇന്‍ക്വിസ്റ്റും എന്‍ക്വയറിയുമൊക്ക.ആദ്യത്തെ 10 ദിവസത്തിനുള്ളില്‍ 5 അസ്വാഭാവിക മരണങ്ങള്‍ …വിവാഹം കഴിഞ്ഞു 7 വര്‍ഷത്തിനുള്ളില്‍ ഒരു യുവതി അസ്വാഭാവികമായ സാഹചര്യത്തില്‍ മരണമടഞ്ഞാല്‍ അതില്‍ സ്ത്രീധനം ഒരു കാരണമാണോ എന്ന് വിചാരണ നടത്തി റിപ്പോര്‍ട്ട് കൊടുക്കേണ്ടത് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ന്റെ ഉത്തരവാദിത്തമാണ് …ഓരോ ഇന്‍ക്യുസ്റ് നടത്തുമ്പോഴും ഉള്ളില്‍ എന്തൊക്കെയൊക്കെയോ വികാരങ്ങളാണ് …ഒരു ഓഫീസര്‍ എന്ന നിലയില്‍ ഡിറ്റാച്ഡ് ആയി നിന്ന് കൊണ്ട് ചെയ്യേണ്ട ജോലിയാണിതെന്നു എല്ലാവരും പറഞ്ഞുതന്നിട്ടുണ്ട്.എങ്കിലും മോര്‍ച്ചറിയില്‍ എത്തുമ്പോള്‍ ഞാന്‍ എന്തൊക്കെയോ ചിന്തിച്ചു പോവുന്നു..രണ്ടു ദിവസമായി ശെരിക്കുറങ്ങിയിട്ട് ..ഗായത്രിയുടെ മരണം എന്റെ പന്ത്രണ്ടാവതു 174 കേസ് ആണ് …ആ കഥയും അതെന്തു കൊണ്ട് എന്നെ ഇത്രയും വേദനിപ്പിക്കുന്നു എന്നുള്ളതും ഞാന്‍ വേറൊരു നാളിലേക്കു മാറ്റിവെക്കുന്നു..ഇന്നലെ രണ്ടും കല്‍പ്പിച്ചു ഫോറന്‍സിക് സര്‍ജനെ വിളിച്ചു’..ഡോ.രാംകുമാര്‍ എന്നെ ഓരോ കേസിലും സഹായിക്കാറുണ്ട്.

You might also like

Comments are closed.