ജമ്മു: ജമ്മു കാഷ്മീരിലെ കുപ്വാരയില് ഉണ്ടായ ഏറ്റുമുട്ടലില്‍ സുരക്ഷാസേന അഞ്ചു ഭീകരരെ വധിച്ചു. അഞ്ചു സൈനികര്‍ക്ക് വീരമൃത്യു വരിക്കുകയും ചെയ്തു. കുപ്വാരയിലെ ഖേരന്‍ പ്രവിശ്യയിലുള്ള നിയന്ത്രണരേഖയില്‍ മഞ്ഞമൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത് .
മേഖലയില്‍ അസ്വാഭാവികമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിൽ നടത്തിയ പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത് . ജമ്മു കാഷ്മീരിലെ കാലാവസ്ഥ മറയാക്കിയാണ് ഭീകരര്‍ നുഴഞ്ഞുകയറാന്‍ ശ്രമം നടത്തിയത്.
Comments are closed.