Times Kerala

ഇന്ന് ലോകാരോഗ്യ ദിനം

 
ഇന്ന് ലോകാരോഗ്യ ദിനം

ഇന്ന് ലോകാരോഗ്യദിനം. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനമാണ് ആരോഗ്യ ദിനമായി ആചരിക്കുന്നത്. ആരോഗ്യ വിഷയത്തില്‍ പൊതു ജനങ്ങല്‍ക്കിടയ്ക്ക് വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ ദിനം ആചരിക്കുന്നത്.

1948ൽ ഏപ്രിൽ 7നാണ് ലോകാരോഗ്യ സംഘടന സ്ഥാപിച്ചത്. ലോകാരോഗ്യ സംഘടന 1948 ല്‍ വിളിച്ചു ചേർത്ത പ്രഥമ ലോക ആരോഗ്യസഭ (World Health Assembly ) യില്‍ ആണ് ഇങ്ങനെ ഒരു ദിനം ആചരിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുത്തത്‌.പിന്നീട് 1950 മുതൽ, എല്ലാ വർഷവും ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിൽ ഈ ദിനം ലോകാരോഗ്യദിനമായി ആചരിക്കപ്പെടുന്നു. ഓരോ വർഷവും ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു. ഈ വര്‍ഷത്തെ ലോകാരോഗ്യദിനം മുന്നോട്ട് വയ്ക്കുന്ന ആശയം ‘നഴ്‌സുമാരെയും മിഡ്‌വൈഫുകളെയും പിന്തുണയ്ക്കുക” ( (Support nurses and midwives) എന്നതാണ്.

Related Topics

Share this story