Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ പാ​ല​ള​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍​ ധ​ന​സ​ഹാ​യം

തി​രു​വ​ന​ന്ത​പു​രം : ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ പാ​ല​ള​ന്ന ക​ര്‍​ഷ​ക​ര്‍​ക്ക് സ​ര്‍​ക്കാ​ര്‍ വക ധ​ന​സ​ഹാ​യം നൽകും . മാ​ര്‍​ച്ച്‌ ഒ​ന്നു മു​ത​ല്‍ 20 വ​രെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ല്‍ പാ​ല​ള​ന്ന എ​ല്ലാ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്കും അ​ള​ന്ന ഓ​രോ ലി​റ്റ​ര്‍ പാ​ലി​നും ഒ​രു രൂ​പ വീ​തം ആ​ശ്വാ​സ ധ​ന​മാ​യി നൽകും .

ക്ഷേ​മ​നി​ധി ബോ​ര്‍​ഡാ​ണ് ക്ഷീ​ര​സം​ഘ​ങ്ങ​ള്‍​ക്ക് ഈ ​തു​ക ന​ല്‍​കുക. ഒ​രു ക്ഷീ​ര​ക​ര്‍​ഷ​ക​നു കു​റ​ഞ്ഞ​ത് 250 രൂ​പ​യും പ​ര​മാ​വ​ധി 1000 രൂ​പ​യു​മാ​ണ് ഇ​ങ്ങ​നെ ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ക്കു​ന്നതിന് മുൻപ് ലഭിക്കുക .

കോ​വി​ഡ് ബാ​ധി​ത​രാ​യ ക്ഷീ​ര​ക​ര്‍​ഷ​ക​ര്‍​ക്ക് ഓ​രോ​രു​ത്ത​ര്‍​ക്കും 10,000 രൂ​പ​യും നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ക്ഷീ​ര ക​ര്‍​ഷ​ക​ര്‍​ക്കു 2000 രൂ​പ​യും ധ​ന​സ​ഹാ​യം ന​ല്‍​കും . ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​ണ് ഈ ​ആ​നു​കൂ​ല്യം ലഭിക്കുക .

You might also like

Comments are closed.