തൃശൂര്‍ : തൃശൂര്‍ ജില്ലയില്‍ 5250 റാപ്പിഡ് ടെസ്റ്റ് കിറ്റ് വാങ്ങുന്നതിനായി ടി.എന്‍. പ്രതാപന് എംപി ഒരു കോടി രൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു . എല്ലാവരും ഈ മാതൃക സ്വീകരിക്കണമെന്ന് പൊതുവില്‍ അഭ്യര്ഥിക്കാനിരുന്നതാണ്. ഇത്തരം ഫണ്ടുകൾ കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കാൻ തീരുമാനിച്ചതായുള്ള വാര്‍ത്ത വരുന്നുണ്ട്. അതെങ്ങനെയാണ് ബാധിക്കുക എന്ന് പിന്നീട് വിശദമായി മനസിലാക്കേണ്ടതുണ്ട്. ഏതായാലും ഈ നിലപാട് സ്വാഗതാര്‍ഹമാണ്. എല്ലാവരും മാതൃകയാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
കാസര്‍ഗോട്ട് 450 പേര്‍ക്ക് ക്വാറന്ൈറന് സൗകര്യവും 750 ഐസൊലേഷന്‍ കിടക്കകളും അടങ്ങുന്ന സംവിധാനം ടാറ്റാ ഗ്രൂപ്പ് സജ്ജീകരിക്കും . അതിനാവശ്യമായ നടപടികള്‍ പെട്ടെന്നു സ്വീകരിക്കും. ഇതിനു നേതൃത്വം കൊടുക്കാനുള്ള ടീം ചൊവ്വാഴ്ച തന്നെ കാസര്‍ഗോഡ് എത്തും.
മഹീന്ദ്ര ആന്റ് മഹീന്ദ്ര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ആയിരം പ്രൊട്ടക്ടീവ് ഷീല്‍ഡ് നല്‍കാമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു .
Comments are closed.