തിരുവനന്തപുരം: അനാഥാലയങ്ങള്‍ക്കു സൗജന്യ റേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . കോവിഡിന്റെ പശ്ചാത്തലത്തിലാണു നടപടി.
അനാഥാലയങ്ങള്‍, പെര്‍മിറ്റ് പ്രകാരം റേഷന്‍ സാധനങ്ങള്‍ ലഭിക്കുന്ന കോണ്‍വെന്റുകള്‍, ആശ്രമങ്ങള്‍, മഠങ്ങള്‍, വൃദ്ധസദനങ്ങള്‍ പോലുള്ള സ്ഥാപനങ്ങളെ സൗജന്യ റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുത്തും . 3000 അതിഥി മന്ദിരങ്ങളിലായി 42,602 അന്തേവാസികളുണ്ട്. ഇവര്‍ക്ക് സൗജന്യമായി അരിയുംനല്കും. നാല് അന്തേവാസികള്‍ക്ക് ഒരു കിറ്റ് എന്ന നിലയിൽ സൗജന്യമായി വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി . പ്രൊഫഷണല്‍ നാടകസമിതികള്‍, ഗാനമേള ട്രൂപ്പുകള്‍, മിമിക്രി കലാകാരന്മാര്, ചിത്രശില്പകലാകാരന്മാര്, തെയ്യക്കോലങ്ങളുമായി ബന്ധപ്പെട്ട കലാകാരന്മാര് തുടങ്ങിയവര്‍ പ്രതിസന്ധിയിലാണ് . അവരുടെ കാര്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു .
Comments are closed.