കുവൈത്തിൽ കർഫ്യൂ സമയം പതിമൂന്നു മണിക്കൂറാക്കി നീട്ടി. തിങ്കളാഴ്ച വൈകീട്ട് ചേർന്ന മന്ത്രിസഭായോഗമാണ് കർഫ്യൂ സമയം ദീർഘിപ്പിക്കാൻ തീരുമാനിച്ചത്. വൈകീട്ട് അഞ്ചു മണി മുതൽ കാലത്ത് നാല് മണി വരെയായിരുന്ന കർഫ്യൂ ആറു മണിവരെയാണ് നീട്ടിയത്.
വിദേശികൾ തിങ്ങിത്താമസിക്കുന്ന മഹ്ബൂല, ജലീബ് അൽ ശുയൂഖ് പ്രദേശങ്ങളിൽ രണ്ടാഴ്ചക്കാലത്തേക്കു ലോക്ഡൌൺ ഏർപ്പെടുത്താനും മന്ത്രിസഭ നിർദേശം നൽകി . രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ദിവസവും വർധിച്ചു വരുന്ന പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രാലയത്തിന്റെ ശുപാർശ പ്രകാരമാണ് നടപടി.
ഏപ്രിൽ പന്ത്രണ്ടു വരെ നൽകിയ പൊതുഅവധി ഏപ്രിൽ 23 വരെ നീട്ടാനും മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചതായി സർക്കാർ വക്താവ് താരിഖ് അൽ മസ്റം വാർത്താസമ്മേളനത്തിൽ അറിയിച്ചു.
Comments are closed.