കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച ലോക്ക് ഡൌണില്‍ ഗാര്‍ഹിക അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായി ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടേറസ്. കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധത്തില്‍ സര്‍ക്കാരുകള്‍ സ്ത്രീകളുടെ സംരക്ഷണവും കൂടി ഉള്‍പ്പെടുത്തണമെന്ന് ഗുട്ടേറസ് ആവശ്യപ്പെട്ടു.
അക്രമം യുദ്ധക്കളത്തില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് വിവിധ ഭാഷകളില്‍ പുറത്തിറക്കിയ പ്രസ്താവനയിലും വീഡിയോയിലും ഗുട്ടേറസ് പറഞ്ഞു. മിക്ക സ്ത്രീകളും പെണ്‍കുട്ടികളും അവര്‍ക്ക് സംരക്ഷണം ലഭിക്കേണ്ട വീടുകളില്‍ സുരക്ഷിതരല്ല. ഗാർഹിക പീഡനങ്ങളുടെ വർധന ഭയാനകമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പരിഹരിക്കുന്നതിനും സര്‍ക്കാരുകള്‍ രംഗത്ത് വരണമെന്നും ഗുട്ടേറസ് ആവശ്യപ്പെട്ടു.
ഇന്ത്യയില്‍ ലോക് ഡൌണിന്റെ ആദ്യ ആഴ്ച തന്നെ ഗാര്‍ഹിക അതിക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇരുനൂറിലധികം പരാതികളാണ് ദേശീയ വനിതാ കമ്മീഷന് ലഭിച്ചത്. ലോക് ഡൌണിന്റെ മൂന്നാമത്തെ ആഴ്ചയില്‍ ഫ്രാന്‍സില്‍ ഗാര്‍ഹിക പീഡനവുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ലഭിച്ചത്. എന്നാല്‍ ഓസ്ട്രേലിയയുടെ കാര്യത്തില്‍ സ്ഥിതി വ്യത്യസ്തമായിരുന്നു. ഗാർഹിക പീഡനത്തിനിരയായവർക്കുള്ള പിന്തുണയുമായി ബന്ധപ്പെട്ടുള്ള ഇന്റർനെറ്റ് തിരയലുകളിൽ ഓസ്ട്രേലിയ 75 ശതമാനം വർധനവ് രേഖപ്പെടുത്തി. ഫാര്‍മസികളിലും സൂപ്പര്‍മാര്‍ക്കറ്റുകളിലും മുന്നറിയിപ്പ് സംവിധാനം ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Comments are closed.