തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി രാജ്യത്ത് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ ഏപ്രിൽ 14ന് ശേഷവും തുടരണമെന്ന് ഐ.എം.എ. ലോക്ക്ഡൗൺ ഏപ്രിൽ 14ന് പൂർത്തിയാകുന്ന സാഹചര്യത്തിൽ വീണ്ടും 21 ദിവസത്തേക്കുകൂടി ലോക്ക്ഡൗൺ ദീർഘിപ്പിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ വിദഗ്ധ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് ഐ.എം.എ മുഖ്യമന്ത്രിക്ക് കത്ത് നൽകിയതായി ഭാരവാഹികൾ അറിയിച്ചു.ഇംഗ്ലണ്ട്, അമേരിക്ക, ഇറ്റലി, ജർമ്മനി, സ്‌പെയിൻ തുടങ്ങിയ രാജ്യങ്ങളിലേയും, ഇന്ത്യയിലെ പ്രമുഖ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പൊതുജനാരോഗ്യ വിദഗ്ധരുമായും, കേരളത്തിലെ 50 ഓളം പൊതുജനാരോഗ്യ വിദഗ്ധരുമായും നടത്തിയ ചർച്ചകൾക്ക് ശേഷമാണ് ഐ.എം.എയുടെ നിർദ്ദേശം.
You might also like
Comments are closed.