Times Kerala

രഹസ്യസമാ​ഗമത്തിനിടെ ഉറങ്ങിപ്പോയി.! 18കാരിയായ പെൺകുട്ടിയുടെ മുറിയിൽ വിവാഹിതനായ കാമുകൻ; കണ്ടപാടെ രണ്ടുപേരയെയും തല്ലിക്കൊന്ന് ബന്ധുക്കൾ

 
രഹസ്യസമാ​ഗമത്തിനിടെ ഉറങ്ങിപ്പോയി.! 18കാരിയായ പെൺകുട്ടിയുടെ മുറിയിൽ വിവാഹിതനായ കാമുകൻ; കണ്ടപാടെ രണ്ടുപേരയെയും തല്ലിക്കൊന്ന് ബന്ധുക്കൾ

ലഖ്‌നൗ: പെൺകുട്ടിയുടെ മുറിയിൽ കാമുകനെ കണ്ടതോടെ വീട്ടുകാർ ഇരുവരെയും തല്ലിക്കൊന്നു. വിവാഹിതനായ അബ്ദുൾ കരീം എന്ന യുവാവും അയാളുടെ കാമുകി 18കാരിയായ യുവതിയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരെയും പെൺകുട്ടിയുടെ മുറിയിൽ നിന്നും പെൺകുട്ടിയുടെ വീട്ടുകാർ പിടികൂടിയത്. തുടർന്ന് ഇരുവരെയും ബന്ധുക്കൾ സംഘം ചേർന്ന് തല്ലിക്കൊല്ലുകയായിരുന്നു. കൊല്ലപ്പെട്ട 34കാരനായ അബ്ദുൾ കരീം വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്.

18കാരിയായ പെൺകുട്ടി കുറച്ചുകാലമായി കരീമുമായി അടുപ്പത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. എന്നാൽ രഹസ്യസമാ​ഗമം കഴിഞ്ഞ് പെൺകുട്ടിയുടെ മുറിയിൽ കിടന്ന് ഇരുവരും ഉറങ്ങിപ്പോയി. രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു. പെൺകുട്ടിയുടെ മുറിക്കുള്ളിൽനിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കൾക്ക് മനസിലായത്.

സംഭവത്തിൽ യുവതിയുടെ പിതാവ് ഉസ്മാൻ, സഹോദരൻ ഡാനിഷ്, അമ്മാവൻ സുലൈമാൻ, അമ്മാവന്റെ മകനായ റാണു എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

Related Topics

Share this story