Times Kerala

മോദി ഗോ മൂത്രം കുടിക്കാൻ പറഞ്ഞാൽ അതിനും മടിക്കില്ല അല്ലെ.? ഐക്യദീപത്തിൽ പങ്കാളിയായി; മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സഹീർ ഖാനെതിരെ സൈബർ ആക്രമണം

 
മോദി ഗോ മൂത്രം കുടിക്കാൻ പറഞ്ഞാൽ അതിനും മടിക്കില്ല അല്ലെ.? ഐക്യദീപത്തിൽ പങ്കാളിയായി; മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സഹീർ ഖാനെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ഐക്യദീപത്തിൽ പങ്കാളിയായതിന് മുൻ ഇന്ത്യൻ ക്രിക്കറ്റ്‌ താരം സഹീർ ഖാനെതിരെ മ സൈബർ ആക്രമണം. കഴിഞ്ഞ ദിവസം ഐക്യദീപം തെളിയിച്ച ചിത്രം സഹീർ ഖാൻതന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു. ഈ ചിത്രത്തിന് നേരെയാണ് സൈബർ ആക്രമണം നടന്നത്.

എന്തുകൊണ്ടാണ് താങ്കൾ മർക്കസിനൊപ്പം നിൽക്കാൻ തയ്യാറാകാത്തതെന്ന് ആണ് ചിത്രത്തിന് ഒരാൾ കമന്റ് ച്യ്തിരിക്കുന്നത്. ഒരു മുസ്ലീം കൂടി മോദി ഭക്തൻ ആയിപ്പോയത് സങ്കടകരമാണെന്നും കമന്റിൽ പറയുന്നു.

മോദി ഗോ മൂത്രം കുടിക്കാൻ പറഞ്ഞാൽ സഹീർ ഖാൻ അതിനും മടിക്കില്ലെന്നാണ് മറ്റൊരാൾ പറഞ്ഞത്. ഇങ്ങനെ നിരവധി കമന്റുകളാണ് സഹീറിന്റെ പോസ്റ്റിനു താഴെ പ്രത്യക്ഷപ്പെടുന്നത്.നേരത്തെ, 2019ൽ ഭാര്യക്കൊപ്പം ദീപാവലി ആശംസകൾ അറിയിക്കുന്ന ചിത്രം പങ്കുവെച്ചതിനും സഹീർ ഖാന് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു.

 

View this post on Instagram

 

Together we stand #Indiafightscorona 🙏

A post shared by Zaheer Khan (@zaheer_khan34) on

Related Topics

Share this story