തൃശൂരില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന ഒരാളെ രോഗം ഭേദമായതിനെ തുടര്‍ന്ന് വിട്ടയച്ചു. ദുബായില്‍ നിന്ന് മടങ്ങിയെത്തി ചികിത്സയില്‍ കഴിഞ്ഞിരുന്നയാളെയാണ് വിട്ടയച്ചത്. ഇതോടെ നിലവില്‍ ജില്ലയില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം ഒന്‍പതായി.
ജില്ലയില്‍ 14,716 പേരാണ് നിലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത് 39 പേരാണ്. ഇതുവരെ 825 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 809 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 16 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.
Comments are closed.