Times Kerala

അതിർത്തിയിൽ ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാർക്ക് വീരമൃത്യു; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

 
അതിർത്തിയിൽ ഏറ്റുമുട്ടല്‍: അഞ്ച് ജവാന്മാർക്ക് വീരമൃത്യു; അഞ്ച് ഭീകരരെ സൈന്യം വധിച്ചു

ന്യൂഡല്‍ഹി: കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന ഏറ്റുമുട്ടലിൽ അഞ്ച് പാക് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. കരസേനയുടെ പ്രത്യേക വിഭാഗത്തില്‍പ്പെട്ട അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ചു.

ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്.

രണ്ട് ദിവസമായി മഞ്ഞുവീഴ്ച തുടരുന്നതിന്റെ മറവില്‍ നുഴഞ്ഞുകയറിയ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന പ്രദേശത്ത് അസ്വാഭാവികമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിലിനിറങ്ങിയ പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് വീരമൃത്യു വരിച്ചത്. മഞ്ഞുവീഴ്ചമൂലം വഴികളെല്ലാം അടഞ്ഞതിനാല്‍ അതിസാഹസിക നീക്കം നടത്തിയാണ് സൈനികര്‍ പാക് ഭീകരരെ കണ്ടെത്തിയത്

Related Topics

Share this story