തിരുവനന്തപുരം: ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് അടക്കുന്നതിന് ഇപ്പോൾ നിർബന്ധം പിടിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
“ഗൾഫ് രാജ്യങ്ങളിലെ സ്കൂളുകളിൽ പഠനം നടക്കുന്നില്ല. എല്ലായിടത്തും ഇത്തരം ഫീസുകൾ അടയ്ക്കൽ മാറ്റിവച്ചിരിക്കുകയാണ്. അതുമാനിച്ച് ഗൾഫ് രാജ്യങ്ങളിലെ സ്കൂൾ മാനേജ്മെന്റുകൾ ഫീസ് അടക്കുന്നതിന് ഇപ്പോൾ നിർബന്ധിക്കരുത്. ഫീസ് അടക്കാനുള്ള സമയം നീട്ടിവയ്ക്കണം.” – മുഖ്യമന്ത്രി അഭ്യർഥിച്ചു.
വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്ന മലയാളി മാനേജ്മെന്റുകളുമായി ഇക്കാര്യം സംസാരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Comments are closed.