Times Kerala

ലോക്ക് ഡൗൺ ”പൂട്ട് പൊളിച്ച്” ഒളിച്ചോട്ടം; കാമുകനും കാമുകിക്കും എട്ടിന്റെ പണികൊടുത്തത് താമരശ്ശേരി പോലീസ്

 
ലോക്ക് ഡൗൺ ”പൂട്ട് പൊളിച്ച്” ഒളിച്ചോട്ടം; കാമുകനും കാമുകിക്കും എട്ടിന്റെ പണികൊടുത്തത് താമരശ്ശേരി പോലീസ്

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനിടെ ലോക്ക് ഡൗണില്‍ എല്ലാവരും വീട്ടിലിരിക്കുമ്പോള്‍ ഒളിച്ചോടാന്‍ വീടുവിട്ടിറങ്ങിയിരിക്കുകയാണ് കമിതാക്കൾ.

ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. മകളെ കാണാനില്ലെന്ന പരാതിയുമായി ചമല്‍ സ്വദേശിയായ അച്ഛന്‍ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിയതോടെയാണ് ലോക്ക് ഡൗൺ കാലത്തെ ഒളിച്ചോട്ടം പുറം ലോകം അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ എകരൂല്‍ സ്വദേശിക്കൊപ്പമാണ് പെണ്‍കുട്ടി പോയതെന്ന് കണ്ടെത്തി. തുടർന്ന് ഇരുവരെയും കസ്റ്റഡിയിലെടുത്ത പോലീസ് ഇവരെ താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയുടെ ഇഷ്ടപ്രകാരം അവരെ കാമുകനൊപ്പം വിട്ടെങ്കിലും കൊറോണക്കാലത്തെ നിയന്ത്രണം ലംഘിച്ച് പുറത്തിറങ്ങി സഞ്ചരിച്ചതിന് ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ് പോലീസ്.

Related Topics

Share this story