Times Kerala

വുഹാനില്‍ പതിനഞ്ച് പൂച്ചകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; ആശങ്ക

 
വുഹാനില്‍ പതിനഞ്ച് പൂച്ചകള്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു; ആശങ്ക

ലോകത്തെ മുൾമുനയിൽ നിർത്തുന്ന കൊറോണ ( കോവിഡ് 19) വൈറസിന്റെ പ്രഭവ കേന്ദ്രമായ ചൈനയിലെ വുഹാനില്‍ നിന്നും വീണ്ടുമൊരു ആശങ്കപ്പെടുത്തുന്ന ഒരു വാര്‍ത്ത കൂടി പുറത്ത് വരികയാണ്. വുഹാൻ പ്രവിശ്യയിൽ 15 പൂച്ചകളില്‍ കോവിഡ് 19 ബാധ സ്ഥിരീച്ചുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ചൈനയിലെ മൃഗഡോക്ടര്‍മാര്‍ നടത്തിയ പഠനത്തിലാണ് പൂച്ചകളില്‍ വൈറസ് ബാധ കണ്ടെത്തിയത്.മനുഷ്യരില്‍ നിന്നായിരിക്കും വൈറസ് ബാധ പൂച്ചകള്‍ക്ക് പകര്‍ന്നതെന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍. ‘പൂച്ച കോവിഡ് 19 വൈറസ് ബാധയേല്‍ക്കാന്‍ സാധ്യതയുള്ള ഒരു ജീവിയാണെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ തെളിഞ്ഞതാണ്.

വൈറസ് ബാധയെ ചെറുക്കാന്‍ ശരീരം ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് ഞങ്ങള്‍ പൂച്ചകളില്‍ പരിശോധിച്ചത്. 102 സാമ്പിളുകളില്‍ 15 എണ്ണം (14.7 ശതമാനം) പോസിറ്റീവായിരുന്നു.

Related Topics

Share this story