രാജ്യം കോവിഡ് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ ആരോഗ്യമേഖലയെ സഹായിക്കാൻ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരദ്ക്കർ വീണ്ടും ഡോക്ടര്‍ വേഷമണിഞ്ഞു. ആഴ്ചയിൽ ഒരു ദിവസം ഐറിഷ് മെഡിക്കൽ സംഘത്തോടൊപ്പം ഡോക്ടറായി ലിയോ സേവനമനുഷ്ഠിക്കും.
ഡബ്ലിനിലെ ട്രിനിറ്റി സർവകലാശാലയിൽ നിന്ന് 2003ലാണ് ലിയോ വരദ്ക്കർ മെഡിക്കൽ ബിരുദം നേടിയത്. 2013വരെ വരദ്ക്കർ ഡോക്ടറായി ജോലി ചെയ്തിരുന്നു. വരദ്ക്കറിന്റെ പിതാവ് ഡോക്ടറും അമ്മ നഴ്സുമാണ്. രണ്ട് സഹോദരിമാരും ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്നവരാണ്.
രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ മെഡിക്കൽ യോഗ്യത നേടിയതും, ഇപ്പോൾ പ്രവർത്തിക്കാത്തവരുമായ ഡോക്ടര്‍മാര്‍ തിരിച്ചെത്തി സേവത്തിന്റെ ഭാഗമാകാന്‍ ഐറിഷ് സർക്കാർ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. 158 മരണങ്ങള് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തു.
Comments are closed.