കൊറോണ വൈറസ് സംശയത്തെ തുടർന്ന് ഐസലേഷന്‍ വാർഡിൽ ചികിത്സയിലായിരുന്ന 55കാരൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ആശുപത്രി കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു. ഇന്നു പുലർച്ചെ നാലുമണിക്ക് കർണാലിലെ കൽപന ചൗള മെഡിക്കൽ കോളേജിലായിരുന്നു സംഭവം.
ബെഡ്ഷീറ്റുകളും പ്ലാസ്റ്റിക് കവറുകളും കൂട്ടിക്കെട്ടി ഇത് ഉപയോഗിച്ച് ജനാല വഴി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. പാനിപട്ട് സ്വദേശിയായ ഇയാളെ ഏപ്രിൽ ഒന്നിനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മറ്റു അസുഖങ്ങളുള്ള ഇദ്ദേഹത്തെ കൊറോണ സംശയത്തെ തുടർന്ന് ഐസലേഷനിൽ പ്രവേശിപ്പിക്കുകയായിരുന്നു.
എന്നാൽ, ഇയാളുടെ പരിശോധനാ ഫലം ഇതുവരെ ലഭ്യമായിട്ടില്ല. ഡൽഹി എയിംസിലും ഐസലേഷൻ വാർഡിൽ ചികിത്സയിലായിരുന്നയാൾ രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ഇയാൾ പരുക്കുകളോടെ രക്ഷപ്പെട്ടു.
Comments are closed.