Times Kerala

പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

 
പ്രവാസികളുടെ വിസ കാലാവധി നീട്ടി നല്‍കണം; വിദേശകാര്യമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തി പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ രാജ്യത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രി എസ് ജയശങ്കറിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. വിസാ കാലാവധി ആറ് മാസം നീട്ടി നല്‍കണമെന്ന് കത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കേണ്ടതിന്റെ ആവശ്യകതയും കത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ അവസാനിക്കുന്നതോടെ കേരളത്തിലേക്ക് എത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതില്‍ പ്രോട്ടോകോള്‍ വേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു

Related Topics

Share this story