തിരുവനന്തപുരം: ദീപം തെളിയിക്കല്‍ പരിപാടിയില്‍ പങ്കെടുത്തതില്‍ അപാകമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യം മഹാമാരിയെ ഒന്നിച്ചു നേരിടുമ്പോള്‍ പ്രധാനമന്ത്രി പറയുന്നതിന് പ്രാധാന്യമുണ്ട്. വിഷമം അനുഭവിക്കുന്നവരുടെ ജീവിതത്തില്‍ പ്രകാശം പരത്താൻ കേന്ദ്രസഹായം വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു. മുംബൈയിലും ഡല്‍ഹിയിലും കോവിഡ് ബാധിച്ച മലയാളി നഴ്സുമാര്‍ക്ക് സഹായം ഉറപ്പാക്കണം. നഴ്സുമാര്‍ക്ക് സുരക്ഷാ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് മഹാരാഷ്ട്ര, ഡല്‍ഹി മുഖ്യമന്ത്രിമാരോടും സംസാരിക്കുമെന്ന് പിണറായി വിജയൻ പറഞ്ഞു.
Comments are closed.