ലോകം മുഴുവന്‍ ഭീതിലാഴ്ത്തി കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ബ്രിട്ടനില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് വീട്ടില്‍ സെക്സ് പാര്‍ട്ടി നടത്തി മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഇംഗ്ലണ്ട് പ്രതിരോധനിര താരം കെയ്ല്‍ വാള്‍ക്കര്‍ . താരത്തിനതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. നടപടിക്ക് മുന്നോടിയായി വാള്ക്കറിനെതിരെ സിറ്റി ആഭ്യന്തര അന്വേഷണം ആരംഭിച്ചിട്ടുണ്ട് .
രാജ്യത്ത് സാമൂഹിക അകലം പാലിച്ച് വീട്ടില്‍ ഇരിക്കണം കടുത്ത നിര്‍ദേശങ്ങള്‍ നിലനില്‍ക്കെയാണ് ചൊവ്വാഴ്ച ഒരു സുഹൃത്തിനൊപ്പം രണ്ട് കോള്‍ ഗേള്‍സിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി വാള്‍ക്കര്‍ സെക്സ് പാര്‍ട്ടി നടത്തിയത് . വാള്‍ക്കറിന്റെ ഈ പ്രവര്‍ത്തി ഒട്ടും ശരിയായില്ല എന്നും അത് ക്ലബിന് തന്നെ ദോഷം ചെയ്യുന്നു എന്നും ഫുട്ബോള്‍ താരങ്ങള്‍ സമൂഹത്തിന് മാതൃകയാവേണ്ടവരാണെന്നും മാഞ്ചസ്റ്റര്‍ സിറ്റി ഔദ്യോഗിക കുറിപ്പില്‍ പറഞ്ഞു . അതേസമയം സംഭവത്തില്‍ പൊതുസമൂഹത്തോടും കുടുംബത്തോടും സുഹൃത്തുക്കളോടും ക്ലബ്ബിനോടും മാപ്പു പറയുന്നുവെന്ന് വാള്‍ക്കര്‍ ഇന്നലെ അറിയിച്ചിരുന്നു.
Comments are closed.