കൊവിഡ് 19 നും പിന്നീടുണ്ടായ ലോക്ക് ഡൗണും ജനജീവിതം ദുസഹമാക്കിയിട്ടുണ്ട്. നിലവിലുള്ള പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ എറെ കഷ്ടപ്പെടേണ്ടി വരും . ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത് തെന്നിന്ത്യൻ നടി കാജല്‍ അഗര്‍വാളിന്റെ വാക്കുകളാണ് . രാജ്യം പഴയ സ്ഥിതിയിലേയ്ക്കാവാന് നമ്മള് എല്ലാവരും പരിശ്രമിക്കേണ്ടതുണ്ടെന്ന് താരം പറഞ്ഞു . സോഷ്യല്‍ മീഡിയയിലൂടെയാണ് നടി തന്റെ നിലപാട് ആരാധകരുമായി പങ്കുവെച്ചത് . മികച്ച പ്രതികരണമാണ് താരത്തിന് ലഭിച്ചത്.
കാജലിന്റെ വാക്കുകള്‍ ഇങ്ങനെ;
അവസാനം കൊറോണ വൈറസ് ഇല്ലാതാവുകയും അപകടം ഒഴുവാകുകയും ചെയ്യുമ്പോള്‍ നമ്മുടെ രാജ്യത്തിന് വേണ്ടി കുറച്ച് നല്ല കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ആഘോഷങ്ങള്‍ നമുക്ക് നമ്മുടെ രാജ്യത്ത് തന്നെ ആഘോഷിക്കാം, ഇവിടെയുള്ള പ്രദേശിക ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിക്കാം കൂടാതെ നമ്മുടെ രാജ്യത്ത് തന്നെ ഉത്പാദിപ്പിച്ച പഴവും പച്ചക്കറികളും കഴിക്കാം. കൂടാതെ ഇന്ത്യന്‍ ബ്രാന്‍ഡിലുള്ള വസ്ത്രങ്ങും ചെരുപ്പുകളും ഉപയോഗിച്ച് നമ്മുടെ രാജ്യത്തുളള ബിസിനസ് സംരംഭങ്ങളെ പിന്തുണക്കാം. നമ്മുടെ സഹായമില്ലാതെ രാജ്യത്തെ ബിസിനസുകാര്‍ക്ക് മുന്നോട്ട് പോകാനാവില്ല. എല്ലാവരുടേയും വളര്‍ച്ചയ്ക്ക് വേണ്ടി നമുക്ക് ഒന്നിച്ചു നില്ക്കാം- താരം കുറിച്ചു.
കാജലിന്റെ വാക്കുകള്‍ എല്ലാ താരങ്ങളും പിന്തുടര്ന്നാല് രാജ്യത്തെ വ്യാവസായ രംഗത്തിന് പുരോഗതിയുണ്ടാകുമെന്നു ഇത് ഏറ സഹായകമാകുമെന്നും ആരാധകര്‍ പറയുന്നു.
Comments are closed.