മനില : കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഫിലിപ്പീന്‍സില്‍ മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയയാളെ പോലീസ് വെടിവച്ചു കൊന്നു . മാസ്ക് ധരിക്കാതെ പുറത്തിറങ്ങുകയും സുരക്ഷാ ഉദ്യോഗസ്ഥനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തയാളെയാണു വെടിവച്ചുവീഴ്ത്തിയതെന്ന് പോലീസ് പറഞ്ഞു .
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഫിലിപ്പീന്‍സില്‍ ഒരു മാസത്തേക്കാണു ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് . ക്വാറന്റൈന് വ്യവസ്ഥകള്‍ ലംഘിക്കുന്നവരെ വെടിവച്ചുകൊല്ലാന്‍ ഫിലിപ്പീന്‍സ് പ്രസിഡന്റ് പോലീസിനും പട്ടാളത്തിനും അനുമതി നല്‍കിയിരുന്നു .
Comments are closed.