കൊച്ചി: നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ . പശ്ചിമ ബംഗാള്‍ സ്വദേശികളായ മിറജ് മണ്ഡല് (29), ഹസ്സന് സാജ സെയ്ക്ക് (23) എന്നിവരെയാണ് അങ്കമാലി ഇളവൂര്‍ കവല ഭാഗത്ത് വച്ച് പോലിസ് പിടികൂടിയത് . വില്പനയ്ക്കായി കൊണ്ടുവന്ന 50 ബണ്ഡില് നിരോധിത പുകയില ഉല്‍ന്നങ്ങളും ഇവരില്‍ നിന്നും പോലിസ് കണ്ടെടുത്തു . ഇളവൂര്‍ കവലയില്‍ നിന്നും പുളിയനം ഭാഗത്തേക്ക് വില്പനക്കായി കൊണ്ടു പോകുന്ന വഴിയാണ് പിടികൂടിയത് . ഇവര്‍ക്കെതിരെ കോട്പ്പാ(സിഗരറ്റ്സ്് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്ടസ് അക്ട്)പ്രകാരവും, എപ്പിഡെമിക്ക് ഡിസീസ് ഓഡിനന്‍സ് പ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തതായി പോലിസ് അറിയിച്ചു .
നിരോധിത പുകയില ഉല്പന്നങ്ങളുമായി രണ്ടുപേർ അറസ്റ്റിൽ
You might also like
Comments are closed.