കറാച്ചി: പാകിസ്ഥാനില്‍ കോവിഡ് ബാധിതരെ ചികിത്സിക്കാനാവശ്യമായ പേഴ്സണല്‍ പ്രൊട്ടക്ടീവ് എക്യുപ്മെന്റ് ഇല്ലാത്തതിനെ തുടർന്ന് പ്രതിഷേധിച്ച 150 ഓളം ഡോക്ടര്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു . ബലൂചിസ്ഥാനിലെ ക്വെറ്റ നഗരത്തിലാണ് സംഭവം. 150 ഓളം ഡോക്ടര്‍മാരും പാരാമെഡിക്കല്‍ സ്റ്റാഫുകളും അറസ്റ്റിലായെന്നാണ് ലഭിക്കുന്ന വിവരം . സമരക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിവീശി . സംഭവത്തില്‍ പ്രതിഷേധിച്ച് ബലൂചിസ്ഥാനിലെ യംഗ് ഡോക്ടേഴ്സ് അസോസിയേഷന് ഡ്യൂട്ടി ബഹിഷ്കരിച്ചു . മതിയായ സുരക്ഷാ സജ്ജീകരണങ്ങളില്ലാത്തതിനാല്‍ ക്വെറ്റയിലെ 13 ഡോക്ടര്‍മാര്‍ക്ക് കൊവിഡ് ബാധിച്ചു . ഇതേ വരെ 3,277 പേരാണ് പാകിസ്ഥാനില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് . 50 പേര്‍ക്ക് ജീവനെയും നഷ്ടമായി .
സുരക്ഷയില്ല ; പാകിസ്ഥാനില്‍ പ്രതിഷേധിച്ച 150 ഓളം ഡോക്ടര്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു
You might also like
Comments are closed.