Times Kerala

ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപെടാൻ ശ്രമം; ഒടുവിൽ ആശുപത്രിയുടെ ആറാം നിലയിൽ നിന്നും വീണ് ദാരുണാന്ത്യം

 
ഐസൊലേഷന്‍ വാര്‍ഡില്‍ നിന്നും രക്ഷപെടാൻ ശ്രമം; ഒടുവിൽ ആശുപത്രിയുടെ ആറാം നിലയിൽ നിന്നും വീണ് ദാരുണാന്ത്യം

ഹരിയാന: കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ച അന്‍പത്തിയഞ്ചുകാരന്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ നിന്നും വീണു മരിച്ചു. ഹരിയാനയിലെ കര്‍ണാലിലാണ് സംഭവം.

കോവിഡ് രോഗലക്ഷണങ്ങളെ തുടര്‍ന്ന് കല്‍പ്പന ചൗള മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച 55 കാരനാണ് മരിച്ചത്. പാനിപ്പത്ത് സ്വദേശിയായ ഇദ്ദേഹം ബെഡ് ഷീറ്റുകളും പോളിത്തീന്‍ ഷീറ്റും ഷര്‍ട്ടും ഉപയോഗിച്ച് കയറ് ഉണ്ടാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ കെട്ടിടത്തിന്റെ ആറാമത്തെ നിലയില്‍ നിന്നാണ് വീണ് മരിച്ചത്.

അതേസമയം, ഇദ്ദേഹം രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് പൊലീസ് പറയുന്നു. ഇദ്ദേഹത്തിന്റെ പ്രാഥമിക പരിശോധനാ ഫലം നെഗറ്റീവാണ്.

Related Topics

Share this story