Nature
Times Kerala
News|Events|Travel & Tourism|Entertainment|Health|

രാജസ്ഥാനില്‍ എട്ട് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

ജയ്പൂര്‍ : രാജസ്ഥാനില്‍ ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു . ഇതോടെ സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 274 ആയി ഉയർന്നു . ഇന്ന് രോഗം സ്ഥിരീകരിച്ച എട്ട് പേരില്‍ ആറ് പേരും തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു .

രാജസ്ഥാനില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ള ജില്ലയാണ് ജയ്പൂര്‍ . 92 പേര്‍ക്കാണ് ജയ്പൂരില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത് . ബില്‍വാര, ജുന്‍ഹ്ജുനു എന്നീ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുതലാണ് . ബില്‍വാരയില്‍ 27 പേര്‍ക്കും, ജുന്‍ഹ്ജുനുവില്‍ 23 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. വൈറസ് ബാധിച്ച്‌ കോട്ട ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന 50 കാരനാണ് മരിച്ചു . ഇതോടെ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം ആറായി.

You might also like

Comments are closed.