Times Kerala

കണ്ണൂർ സ്വദേശി ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

 
കണ്ണൂർ സ്വദേശി ലണ്ടനില്‍ കൊവിഡ് ബാധിച്ച് മരിച്ചു

കണ്ണൂർ: ഇരിട്ടി കീഴ്പള്ളി സ്വദേശിയായ യുവാവ് ലണ്ടനില്‍ കൊറോണ ബാധിച്ച് മരിച്ചു.മുള്ളന്‍കുഴിയില്‍ സിന്റോ ജോര്‍ജ്(36 )ആണ് മരിച്ചത്.ലണ്ടന്‍ റെഡ് ഹില്ലില്‍ താമസിക്കുന്ന സിന്റോ ജോര്‍ജിന് കോവിഡ് സ്ഥിരീകരിച്ചതിനു ശേഷം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ഒരാഴ്ചയോളമായി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കീഴ്പള്ളി അത്തിക്കലിലെ ജോര്‍ജ് പെണ്ണമ്മ ദമ്പതികളുടെ മകനാണ്.നിമിയാണ് ഭാര്യ.3 മക്കളുണ്ട്.

Related Topics

Share this story